60000 രൂപ ശമ്പളത്തിൽ കുടുംബശ്രീയിൽ ജോലി നേടാം


കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവ് വന്നിട്ടുള്ള സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (അനിമൽ ഹസ്ബൻഡറി) തസ്തികയിലേക്ക് താഴെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. ഒരു ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. ഒരു ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. ഈ ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സി.എം.ഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക

സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (അനിമൽ ഹസ്ബൻഡറി)

നിയമന രീതി 

കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. (ഉദ്യോഗാർത്ഥികൾ കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ ആ സാമ്പത്തിക വർഷം അവസാനിക്കുന്നത് വരെയായിരിക്കും നിയമനം).

വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾക്ക് Veterinary Science (MVSC) അല്ലെങ്കിൽ M.Tech Dairy Technology അല്ലെങ്കിൽ M.Sc in Animal Science അല്ലെങ്കിൽ M.Sc in Animal biotechnology ഉണ്ടായിരിക്കണം.

പ്രായപരിധി

ഉദ്യോഗാർത്ഥികൾക്ക് 05/03/2024 ന് 45 വയസ്സിൽ കൂടുതൽ പ്രായമുണ്ടാകാൻ പാടില്ല.

പ്രവൃത്തിപരിചയം

മൃഗ സംരക്ഷണ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം നിർബന്ധമാണ്. സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയുള്ളവർക്ക് മുൻഗണന ലഭിക്കും.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ ശമ്പളമായി 60000/- രൂപ ലഭിക്കും.

ജോലിയുടെ സ്വഭാവം

കുടുംബശ്രീ മിഷനിലെ മൃഗസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, പദ്ധതി ആസൂത്രണം, പോളിസിതല പ്രവർത്തനങ്ങൾ ഏകോപിക്കുക.

സംസ്ഥാനത്തും പുറത്തുമായി ഫീൽഡ് തല പ്രവർത്തനങ്ങളുടെ ഏകോപനം.

എങ്ങനെ അപേക്ഷിക്കാം?

  1. സമർപ്പിക്കപ്പെട്ട ബയോഡാറ്റകൾ വിശദമായി പരിശോധിച്ചു സ്ക്രീനിങ് നടത്തി യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള പൂർണ്ണ അധികാരം സി.എം.ഡിക്ക് ആയിരിക്കും.
  2. അപേക്ഷകർ അപേക്ഷയോടൊപ്പം പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
  3. ഉദ്യോഗാർഥികളുടെ ബയോഡാറ്റ സ്ക്രീനിങ് നടത്തി യോഗ്യതയും പ്രവൃത്തി പരിചയവും പരിഗണിച്ചു യോഗ്യരായവരെ അഭിമുഖത്തിന് വിളിച്ച ശേഷം അവരിൽ നിന്ന് അനുയോജ്യരായവരെ തിരഞ്ഞെടുക്കും.
  4. അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 2000 രൂപ അപേക്ഷ ഫീസായി അടക്കണം. അപേക്ഷകൾ അവസാന തിയതിയായ 2024 ഓഗസ്റ്റ് 30 വൈകുന്നേരം അഞ്ചുമണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.