കേരള സംസ്ഥാന സഹകരണ യൂണിയനിൽ ജോലി അവസരം
സംസ്ഥാന സഹകരണ യൂണിയനിൽ താൽക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സഹകരണ വിദ്യഭ്യാസ ഇൻസ്ട്രക്ടർ ഗ്രേഡ് III, എൽ.ഡി ക്ലാർക്ക് എന്നീ തസ്തികകളിളിലായി 7 ഒഴിവുകളാണുള്ളത്. ഈ ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ ഓഗസ്റ്റ് 23 നു നടക്കും.
ജോലി ഒഴിവുകള്‍
- സഹകരണ വിദ്യഭ്യാസ ഇൻസ്ട്രക്ടർ ഗ്രേഡ് III - 3.
- എൽ.ഡി ക്ലാർക്ക് - 4.
വിദ്യഭ്യാസ യോഗ്യത
- സഹകരണ വിദ്യഭ്യാസ ഇൻസ്ട്രക്ടർ ഗ്രേഡ് III- ഏതെങ്കിലും വിഷയത്തിൽ ബിരുദം, എച്.ഡി.സി ആൻഡ് ബി.എം
- എൽ.ഡി ക്ലാർക്ക്- ഏതെങ്കിലും വിഷയത്തിൽ ജെ.ഡി.സി / എസി.ഡി.സി / എച്.ഡി.സി ആൻഡ് ബി.എം അല്ലെങ്കിൽ ബി.കോം കോ-ഓപ്പറേഷൻ അല്ലെങ്കിൽ ബി.എസ്.സി ബാങ്കിങ് ആൻഡ് കോ-ഓപ്പറേഷൻ.
പ്രായപരിധി
- അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 2024 ജനുവരി ഒന്നിന് 18 മുതൽ 40 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം. എസ്.ടി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുകൾ ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. അഭിമുഖം ഓഗസ്റ്റ് 23 നു രാവിലെ 8 മണിക്ക് തിരുവനന്തപുരം ഊറ്റുകുഴി സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ വെച്ചു നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോ പതിച്ച ബയോഡാറ്റയും കൈവശമുണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 0471 2320430
Join the conversation