കേരള സര്‍ക്കാര്‍ കേര ഫെഡില്‍ ജോലി അവസരം
Kerafed Recruitment 2023: കേരള സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala Kerakarshaka Sahakarana Federation Ltd (kerafed) കേരഫെഡിൽ പുതിയയാതായി വന്ന ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഒഴിവ് വന്ന അസിസ്റ്റന്റ് മാനേജർ (സിവിൽ) തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ഈ തസ്തികയിൽ ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പി.എസ്.സി വഴി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവസാന തിയതിയായ വരെ സെപ്‌റ്റംബർ 09 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിദ്യഭ്യാസ യോഗ്യത
- യു.ജി.സി അംഗീകൃത സർവകലാശാലകളിൽ നിന്നോ അല്ലെങ്കിൽ കേന്ദ്ര സർക്കാർ സ്ഥാപിതമായ ദേശീയ സ്ഥാപനങ്ങളിൽ നിന്നോ കേരള സർക്കാരിനാൽ സ്ഥാപിതമായ സ്ഥാപനങ്ങളിൽ നിന്നോ നേടിയ സിവിൽ എൻജിനീയറിങ് ബിരുദം.
- ഉദ്യോഗാർത്ഥികൾക്ക് സർക്കാർ / അർദ്ധ സർക്കാർ / പൊതുമേഖല / അംഗീകൃത സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ മൂന്ന് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി
- ഈ ഒഴിവിലേക്ക് 18 മുതൽ 40 വയസ്സ് വരെ പ്രായമുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 02.01.1984 നും 01.01.2006 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. മറ്റ് പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും എസ്‌സി/എസ്‌ടി ഉദ്യോഗാർത്ഥികൾക്കും സാധാരണ പ്രായത്തിൽ ഇളവിന് അർഹതയുണ്ട്.
ശമ്പളം
- ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 40500 രൂപ മുതൽ 85000 രൂപ വരെ ശമ്പളം ലഭിക്കും.
Kerafed റിക്രൂട്ട്മെന്റ് 2024എങ്ങനെ അപേക്ഷിക്കാം
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനു മുമ്പ് പി.എസ്.സിയുടെ ഒറ്റ തവണ രെജിസ്ട്രേഷൻ നടത്തണം. സെപ്റ്റംബർ 04 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ച ശേഷം ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
- To apply for a position with the Kerala Public Service Commission, candidates must follow these steps:
- തഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
- രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
- User ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് ആവശ്യമില്ല.
- ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക
Join the conversation