കേരള സര്‍ക്കാരിന്റെ കീഴില്‍ കാപ്പെക്‌സിൽ മാർക്കറ്റിങ് ജോലി


കേരള സര്‍ക്കാരിന്റെ കീഴില്‍ കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനമായ കാപ്പെക്‌സിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ജോലി  ഒഴിവുകള്‍ & ശമ്പളം

  • മാർക്കറ്റിങ് എക്സിക്യുട്ടീവ് Rs.10,000+ Incentives

പ്രായപരിധി

  • മാർക്കറ്റിങ് എക്സിക്യുട്ടീവ് 20-45

വിദ്യഭ്യാസ യോഗ്യത

  • മാർക്കറ്റിങ് എക്സിക്യുട്ടീവ് പ്ലസ്ടു

എങ്ങനെ അപേക്ഷിക്കാം?

Kerala State Cashew Workers APEX Industrial Co-operative Society Ltd വിവിധ മാർക്കറ്റിങ് എക്സിക്യുട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയില്‍ വഴി ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 30 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.

Notification Click Here

Apply Now Click Here


ആശുപത്രി അറ്റന്‍ഡന്റ് നിയമനം

മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ടി.ബി സെന്ററില്‍ ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ്-2 തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് വിജയം, മികച്ച ശാരീരിക ക്ഷമത എന്നിവയാണ് യോഗ്യത. പ്രായം 2024 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്. ആശുപത്രിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താസമിക്കുന്നവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. യോഗ്യരായവര്‍ക്കുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് ജില്ലാ ടി.ബി സെന്ററില്‍ നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പുകളുമായി ഹാജരാവണം.