തീരദേശ പരിപാലന അതോറിറ്റിയിൽ ജോലി അവസരം
കേരള തീരദേശ പരിപാലന അതോറിറ്റിക്ക് കീഴിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. കേരള തീരദേശ പരിപാലന അതോറിറ്റിക്ക് കീഴിൽ ഒഴിവ് വന്ന ഓഫീസ് അറ്റൻഡന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ ചുവടെ.
ഓഫീസ് അറ്റൻഡന്റ്
ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
വിദ്യഭ്യാസ യോഗ്യത
- എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം
പ്രവർത്തിപരിചയം
- KCZMA / DCZMA എന്നിവയിലോ പരിസ്ഥിതി സംബന്ധിച്ച സർക്കാർ അല്ലെങ്കിൽ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം.
ഡാറ്റ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ്
ഡാറ്റ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
വിദ്യഭ്യാസ യോഗ്യത
- പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- ഇംഗ്ലീഷ്/മലയാളം ടൈപ്പിംഗ് പ്രാവീണ്യം.
- ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ തത്തുല്യ യോഗ്യത.
പ്രവൃത്തി പരിചയം
- KCZMA/DCZMA എന്നിവയിലോ പരിസ്ഥിതി സംബന്ധിച്ച സർക്കാർ അല്ലെങ്കിൽ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം.
ശമ്പളം
- കരാർ നിയമനത്തിന് സർക്കാർ അംഗീകരിച്ച പ്രകാരമുള്ള വേതനമാണ് ലഭിക്കുക.
എങ്ങനെ അപേക്ഷിക്കാം?
ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം 29.08.2024 തീയതിക്ക് മുമ്പായി താഴെക്കൊടുത്തിരിക്കുന്ന വിലാസത്തിൽ അയക്കണം.
വിലാസം,
മെമ്പർ സെക്രട്ടറി,
കേരള തീരദേശ പരിപാലന അതോറിറ്റി,
നാലാം നില,
കെ.എസ്. ആർ.ടി.സി ബസ് ടെർമിനൽ,
തമ്പാനൂർ,
തിരുവനന്തപുരം – 695 001
ഫോൺ – 0471 2339696
Join the conversation