മിൽമയിൽ വീണ്ടും ജോലി അവസരം


കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന മില്‍മയുടെ തിരുവനന്തപുരം ഡയറിയിൽ നിയമനം നടത്തുന്നു. പുതിയ ഒഴിവ് വന്ന ജൂനിയർ സൂപ്പർവൈസർ തസ്‌തികയിലാണ് നിയമനം നടത്തുന്നത്. ആകെ 2 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാം. ഈ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഓഗസ്റ്റ് 22 നാണ് ഇന്റർവ്യൂ നടക്കുക.

യോഗ്യത 

  • ഫസ്റ്റ് ക്ലാസ്സോടെയുള്ള ബിരുദം, HDC.

അല്ലെങ്കിൽ,

  • ഫസ്റ്റ് ക്ലാസ്സോടെ ബികോം ബിരുദം, കൂടെ കോ-ഓപ്പറേഷനിൽ സ്പെഷലൈസേഷൻ.

അല്ലെങ്കിൽ,

  • ബി.എസ്.സി ബാങ്കിങ് ആൻഡ് കോർപറേഷൻ.

പ്രായപരിധി 

  • 2024 ജനുവരി 01 ന് 40 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം 

  • തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ശമ്പളമായി 17000 രൂപ ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം?

അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾ 22.08.2024 നു രാവിലെ 10 മണി മുതൽ തിരുവനന്തപുരം അമ്പലത്തറയിൽ വെച്ച് നടക്കുന്ന ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കണം. 

വിലാസം,

തിരുവനതപുരം റീജിയണൽ മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ്,

തിരുവനന്തപുരം ഡയറി,

പൊൻതുറ (പി.ഒ),

തിരുവനന്തപുരം, പിൻ - 695026.