വനിതാ വികസന കോർപറേഷനിൽ ജോലി നേടാം
കേരള സംസ്ഥാന വനിതാ വികസന കോർപറേഷനിൽ പുതിയതായി ഒഴിവ് വന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരം. പുതിയതായി ഒഴിവ് വന്ന കോൾ സപ്പോർട്ട് ഏജന്റ്, സീനിയർ കോൾ സപ്പോർട്ട് ഏജന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. കരാർ അടിസ്ഥാനത്തിലാണ് (മൂന്ന് ഷിഫ്റ്റ്) ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്.
കോൾ സപ്പോർട്ട് ഏജന്റ്
കോൾ സപ്പോർട്ട് ഏജന്റ് തസ്തികയിലേക്ക് മൂന്ന് (ഓപ്പൺ, എസ്.സി, ഇ.ഡി.ബി) ഒഴിവുകളിലേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15000/- രൂപ ശമ്പളം ലഭിക്കും.
വിദ്യഭ്യാസ യോഗ്യത
ഫസ്റ്റ് ക്ലാസ്സോടെ സോഷ്യൽ വർക്കിൽ ബിരുദാന്തര ബിരുദം അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സോടെ നിയമ ബിരുദം. ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷകളിൽ പരിജ്ഞാനമുണ്ടായിരിക്കണം.
പ്രവൃത്തി പരിചയം
സമാന മേഖലയിൽ ആറ് മാസ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി
ഉദ്യോഗാർഥികളുടെ പ്രായം 36 വയസ്സ് കവിയരുത്.
സീനിയർ കോൾ സപ്പോർട്ട് ഏജന്റ്
സീനിയർ കോൾ സപ്പോർട്ട് ഏജന്റ് തസ്തികയിലേക്ക് ഒരു ഒഴിവിലേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 18000/- രൂപ ശമ്പളം ലഭിക്കും.
വിദ്യഭ്യാസ യോഗ്യത
സോഷ്യൽ വർക്കിൽ ബിരുദാന്തര ബിരുദം / നിയമ ബിരുദം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷകളിൽ പരിജ്ഞാനമുണ്ടായിരിക്കണം.
പ്രവൃത്തി പരിചയം
ഉദ്യോഗാർത്ഥികൾക്ക് സമാന മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം.
പ്രായപരിധി
38 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യരായ അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തിയതിയായ ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kswdc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Join the conversation