നേരിട്ട് ഇന്റർവ്യൂ വഴി ജലനിധിയിൽ ജോലി നേടാം
ജലനിധിയുടെ മലപ്പുറം മേഖലാ കാര്യാലയത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. പ്രോജെക്റ്റ് കമ്മീഷണറുടെ ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. യോഗ്യതയായി ബി.ടെക് / ബി ഇ (സിവിൽ) എഞ്ചിനീയറിങ് ബിരുദവും കൂടെ കുടിവെള്ള പദ്ധതി മേഖലയിൽ പ്രവർത്തന പരിചയവും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയില്ലാതെ നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാം.
യോഗ്യത
അപേക്ഷിക്കുന്നവർക്ക് യോഗ്യതയായി ബി.ടെക് / ബി ഇ (സിവിൽ) എഞ്ചിനീയറിങ് ബിരുദവും കൂടെ കുടിവെള്ള പദ്ധതി മേഖലയിൽ പ്രവർത്തന പരിചയവും ഉണ്ടായിരിക്കണം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വേതനമായി പ്രതിദിനം 1185 രൂപ ലഭിക്കും.
ഇന്റർവ്യൂ
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഒർജിനൽ സഹിതം കെ.ആർ.ഡബ്ള്യു.എസ്.എ (ജലനിധി) മലപ്പുറം മേഖല കാര്യാലയത്തിൽ വെച്ച് ഓഗസ്റ്റ് 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 0483 2738566, 8281112185
Join the conversation