ശബരിമലയിൽ ദിവസവേതന ജീവനക്കാരുടെ പോസ്റ്റിലേക്ക് ട്രാവൻകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചു
ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ ക്ഷേത്രങ്ങളില്‍ കൊല്ലവര്‍ഷം 1200 മാണ്ടിലെ മണ്ഡലം-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക സെക്യൂരിറ്റി ഗാര്‍ഡായി സേവനം അനുഷ്ടിക്കാന്‍ വിമൂക്തദടന്‍മാര്‍ക്കും, സംസ്ഥാന പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ് തുടങ്ങിയ സേനകളില്‍ നിന്നും വിരമിച്ചവര്‍ക്കും അവസരം.
ജോലി ഒഴിവുകള്‍
- സെക്യൂരിറ്റി ഗാർഡ് : Various
ശമ്പളം
- സെക്യൂരിറ്റി ഗാർഡ് : പ്രതിദിനം Rs.900/- രൂപ വേതനം നല്‍കുന്നതാണ്.
പ്രായപരിധി
- സെക്യൂരിറ്റി ഗാർഡ് : 65 വയസ്
വിദ്യഭ്യാസ യോഗ്യത
- മേൽ പറഞ്ഞ ഏതെങ്കിലും സര്‍വ്വീസില്‍ കുറഞ്ഞത് 5 വര്‍ഷം ജോലി നോക്കിയിട്ടുള്ളവരും 65 വയസ് പൂര്‍ത്തിയാകാത്തവരും ശാരീരിക ശേഷി ഉള്ളവരുമായ ഹിന്ദു വിദാഗത്തില്‍പ്പെട്ട പുരുഷന്‍മാര്‍ക്കാണ് അവസരം ലദിക്കുന്നത്.
തിരഞ്ഞെടുക്കൽ പ്രക്രിയ
- പ്രമാണ പരിശോധന
- വ്യക്തിഗത അഭിമുഖം
എങ്ങനെ അപേക്ഷിക്കാം?
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ദക്ഷണം എന്നിവ സൗജന്യമാണ്. താല്‍പ്പര്യമുള്ളവര്‍ക്ക് www.travancoredevaswomboard.org എന്ന ഓദ്യോഗിക വെബ് സൈറ്റില്‍ കൂടി അപേക്ഷിക്കാവുന്നതാണ്. അല്ലെങ്കില്‍ വെബ് സൈറ്റില്‍ കൊടുത്തിട്ടുള്ള ഫാറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഫോട്ടോയും അനുബന്ധ രേഖകളും ഉള്‍പ്പടെ “ചീഫ് വിജിലന്‍സ് ആന്‍റ് സെക്യൂരിറ്റി ആഫീസര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം - 695003” എന്ന വിലാസത്തിലോ. സ്കാന്‍ ചെയ്ത് sptdbvig@gmail.com എന്ന മെയില്‍ വിലാസത്തിൽ അയക്കാവുന്നതാണ്. ഓൺലൈനും ഈ മെയില്‍ വഴി അപേക്ഷിക്കുന്നവർ നേരിട്ട് അപേക്ഷ പോസ്റ്റില്‍ അയക്കേണ്ടതില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 24.08.2024 നിശ്ചിത തീയതിക്കുള്ളില്‍ ലഭിക്കുന്ന അപേക്ഷകരെ 30.08.2024 രാവിലെ 10 മണി മുതല്‍ ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോഡിന്‍റെ ദ്വാരക ഗസ്റ്റ് ഹൗസിൽ വച്ച് ഇന്‍റര്‍വ്യൂ നടത്തുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ചീഫ് വിജിലന്‍സ് ആന്‍റ് സെക്യൂരിറ്റി ആഫീനുമായി 0471-2316475 എന്ന നമ്പരില്‍ ആഫീസ് സമയം ബന്ധപ്പെടാവുന്നതാണ്.
Join the conversation