കരാറടിസ്ഥാനത്തില്‍ മീറ്റര്‍ റീഡര്‍മാരെ നിയമിക്കുന്നു
മീറ്റര്‍ റീഡര്‍ നിയമനം
കെ.എസ്.ഇ.ബി ലിമിറ്റഡ് പട്ടാമ്പി ഇലക്ട്രിക്കല്‍ സബ് ഡിവിഷന് കീഴില്‍ കരാറടിസ്ഥാനത്തില്‍ മീറ്റര്‍ റീഡര്‍മാരെ നിയമിക്കും. ഐ.ടി.ഐ ഇലക്ട്രീഷ്യന്‍, ഡിപ്ലോമ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ബി.ടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 40നും ഇടയില്‍ പ്രായമുള്ള പോലീസ് ക്ലിയറന്‍സ് ലഭ്യമാക്കാന്‍ ബുദ്ധിമുട്ടില്ലാത്ത വ്യക്തികള്‍ക്ക് അപേക്ഷിക്കാം. വ്യക്തിവിവരണക്കുറിപ്പും അനുബന്ധങ്ങളും aeeesdpattambi@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കുക. സംശയനിവാരണത്തിനും ഇമെയില്‍ മാത്രം ഉപയോഗിക്കുക. മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു
കണ്ടിജന്റ് ജീവനക്കാരെ നിയമിക്കും
ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നേതൃത്വത്തില്‍ പാലക്കാട് നഗരസഭാ പ്രദേശങ്ങളില്‍ പ്രാണിജന്യ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ 30 ദിവസത്തേക്ക് 52 കണ്ടിജന്റ് ജീവനക്കാരെ നിയമിക്കും. യോഗ്യത: പത്താംക്ലാസ് പാസാകണം. പ്രാണിജന്യ/ കൊതുകുജന്യ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്‍പരിചയം. പ്രായം 50 വയസില്‍ താഴെ. നഗരസഭാ പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. വയസ്, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, എഴുതി തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം ഓഗസ്റ്റ് 21ന് രാവിലെ 11ന് ജില്ലാ ആശുപത്രിയിലെ ഐ.പി.പി ഹാളില്‍ അഭിമുഖത്തിനായി ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491 2505264, 2505189.
ക്ഷീര വികസന വകുപ്പില്‍ അനലിസ്റ്റ്
ജില്ലാ ക്ഷീര വികസന വകുപ്പിന് കീഴില്‍ മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന പാല്‍ ഗുണനിയന്ത്രണ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അനലിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയില്‍ മൂന്ന് ഷിഫ്റ്റുകളിലും ജോലി ചെയ്യാന്‍ അപേക്ഷകര്‍ സന്നദ്ധരാകണം. യോഗ്യത: ബി.ടെക് ഡയറി സയന്‍സ്. പ്രായം 18നും 35നും ഇടയില്‍. ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഓഗസ്റ്റ് 29ന് വൈകിട്ട് അഞ്ചിന് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീര വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അഭിമുഖത്തിന് യോഗ്യത നേടിയവരുടെ പട്ടിക ഓഗസ്റ്റ് 31ന് രാവിലെ 11ന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും. അഭിമുഖം സെപ്തംബര്‍ നാലിന് രാവിലെ 11ന് സിവില്‍ സ്റ്റേഷിലെ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0491 2505137
Join the conversation