അങ്കണവാടി വർക്കർ/ ഹെൽപ്പർ നിയമനം


കോട്ടയം

മാടപ്പള്ളി ഐ.സി.ഡി.എസ്. പ്രൊജക്ടിന്റെ പരിധിയിൽ വരുന്ന തൃക്കൊടിത്താനം പഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുള്ളതും

മൂന്നു വർഷത്തിനുള്ളിൽ ഉണ്ടാകാൻ സാധ്യതയുള്ളതുമായ അങ്കണവാടി

വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന്  അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. പാസായ വനിതകൾക്ക് അപേക്ഷിക്കാം. ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്തവർ അപേക്ഷിച്ചാൽ മതി. പ്രായപരിധി 18-46. അപേക്ഷകർ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരാകണം. പട്ടികജാതി/ പട്ടിക വർഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിലും യോഗ്യതയിലും ഇളവ് ലഭിക്കും. അഭിമുഖം മുഖേനയാണ് തെരഞ്ഞെടുപ്പ്. അപേക്ഷകൾ ഓഗസ്റ്റ് 17 വരെ മാടപ്പള്ളി ഐ.സി.ഡി.എസ്. കാര്യാലയത്തിൽ  സ്വീകരിക്കും.ഫോൺ 8281999155

ആലപ്പുഴ

ഭരണികാവ് ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലുള്ള താമരക്കുളം പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിൽ നിയമനം. നിലവിലുള്ള എൻ.സി.എ. ഒഴിവിലേക്ക് താമരക്കുളം പഞ്ചായത്തിൽ സ്ഥിരതാമസമുള്ള ലാറ്റിൻ കാത്തലിക്/ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിലെ യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.

അപേക്ഷകർ 18 നും 46 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പത്താം ക്ലാസ് പാസായിട്ടില്ലാത്ത, എഴുത്തും വായനയും അറിയാവുന്നവർക്കാണ് അവസരം.

ഉദ്യോഗാർഥികൾ അപേക്ഷയും യോഗ്യത, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും വിധവ ആണെങ്കിൽ വിധവ സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം ഭരണികാവ് ഐ.സി.ഡി.എസ്. ഓഫീസിൽ നൽകണം. അവസാന തീയതി ഓഗസ്റ്റ് 17. സംശയങ്ങൾക്ക്: 0479 2382583.

മലപ്പുറം

മലപ്പുറം ജില്ലയിലെ നിലമ്പൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിൽ ഉൾപ്പെടുന്ന എടക്കര, പോത്തുകല്ല് എന്നീ പഞ്ചായത്തുകളിൽ ഒഴിവുള്ള അങ്കണവാടി വർക്കർമാരുടെയും, ഹെൽപ്പർമാരുടെയും സ്ഥിരം ഒഴിവിലേക്ക് നിയമനം നടക്കുന്നു.

ഈ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായ 18നും 46നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് അപേക്ഷിക്കാൻ അവസരം.

വർക്കർ

  • എസ്.എസ്.എൽ.സി വിജയം.

ഹെൽപ്പർ

  • എസ്.എസ്.എൽ.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവർക്ക് അപേക്ഷിക്കാം.
  • എസ്.സി. എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷം ഇളവ് ഉണ്ടായിരിക്കും.

എടക്കര ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകൾ ആഗസ്റ്റ് എട്ട് വരേയും പോത്തുകല്ല് ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകൾ ആഗസ്റ്റ് 16 വരെയും സ്വീകരിക്കും.

വിലാസം:
ശിശു വികസന പദ്ധതി ഓഫീസർ ഐ.സി.ഡി.എസ് നിലമ്പൂർ അഡീഷണൽ സപ്ലെക്കോ സൂപ്പർ മാർക്കറ്റിന് സമീപം മുസ്ലിയാരങ്ങാടി എടക്കര, 679331

ഐ.റ്റി അസിസ്റ്റന്റ് നിയമനം

കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസ് , പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ  എക്സ്റ്റൻഷൻ ഓഫീസുകളിലെ സഹായി സെന്ററിലേക്ക് പ്ലസ്്ടു പാസായതും കമ്പ്യൂട്ടർ പരിജ്ഞാനവും (ഡി.സി.എ/ ഡി.റ്റി.പി)അല്ലെങ്കിൽ  സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐ.ടി.ഐ/ പോളി ടെക്നിക് (കമ്പ്യൂട്ടർ സയൻസ്),

മലയാളം ഇംഗ്ലീഷ് ടൈപ്പിംഗിൽ പ്രാവീണ്യവുമുള്ള. പട്ടികവർഗ്ഗക്കാരെ ഐ.ടി അസിസ്റ്റന്റായി നിയമിക്കുന്നു. 21- 40 പ്രായമുള്ള പട്ടികവർഗക്കാർക്ക്് അപേക്ഷിക്കാം. 2025 മാർച്ച് വരെയായിരിക്കും കാലാവധി. അപേക്ഷകൾ ഓഗസ്റ്റ് 10 നകം കാഞ്ഞിരപ്പളളി ഐ.ടി.ഡി. പ്രോജക്ട് ഓഫീസ്, പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ  എക്സ്റ്റൻഷൻ ഓഫീസുകളിൽ സമർപ്പിക്കണം. വിശദവിവരത്തിന് ഫോൺ: 04828-20275