പത്താം ക്ലാസ്സ് മുതൽ ഡിഗ്രി വരെ യോഗ്യതുയള്ളവര്‍ക്ക് എളനാട് മിൽക്ക് കമ്പനിയിൽ അവസരം
കേരളത്തിലെ മുൻനിര പാൽ ഉൽപ്പന്ന വിതരണ കമ്പനിയായ എളനാട് മിൽക്കിൽ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഒഴിവുകൾ വന്ന അസിസ്റന്റ് ബ്രാഞ്ച് മാനേജർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ടെക്‌നീഷ്യൻ ഓട്ടോമൊബൈൽ, അസിസ്റ്റന്റ് ടെക്‌നീഷ്യൻ - ഓട്ടോമൊബൈൽ, ഓട്ടോ ടെന്റർ , സെയിൽസ് കം ഡ്രൈവർ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം. വിശദവിവരങ്ങൾ ചുവടെ.
അസിസ്റന്റ് ബ്രാഞ്ച് മാനേജർ
അസിസ്റന്റ് ബ്രാഞ്ച് മാനേജർ ഒഴിവിലേക്ക് കേരളത്തിൽ എല്ലാ ജില്ലയിലും അവസരമുണ്ട്. പുരുഷന്മാർക്ക് അപേക്ഷിക്കാം.
യോഗ്യത
ഏതെങ്കിലും ബിരുദം, കൂടെ + 4 വീലർ ഡ്രൈവിംഗ് പരിജ്ഞാനം: ഫ്രഷർ / വിൽപ്പനയിലും മാർക്കറ്റിംഗിലും ഒരു വർഷത്തെ പരിചയമുള്ളവർക്കും അപേക്ഷിക്കാം.
ശമ്പളം
പ്രതിവർഷം 25000 രൂപയാണ് ശമ്പളം ലഭിക്കുക.
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവിലേക്ക് കേരളത്തിൽ എല്ലാ ജില്ലയിലും അവസരമുണ്ട്. പുരുഷന്മാർക്ക് അപേക്ഷിക്കാം.
യോഗ്യത
പ്ലസ് ടു അല്ലെങ്കിൽ അതിനുമുകളിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫുഡ് ഇൻഡസ്ട്രിയിൽ ഒരു വർഷത്തിലേറെ പരിചയം ഉണ്ടായിരിക്കണം.
ശമ്പളം
പ്രതിവർഷം 22000 രൂപയാണ് ശമ്പളം ലഭിക്കുക.
ടെക്‌നീഷ്യൻ ഓട്ടോമൊബൈൽ
ടെക്‌നീഷ്യൻ ഓട്ടോമൊബൈൽ ഒഴിവിലേക്ക് കൊല്ലം ജില്ലയിലാണ് അവസരമുള്ളത്. പുരുഷന്മാർക്ക് അപേക്ഷിക്കാം.
യോഗ്യത
ഐ.ടി.ഐ / എം.എം.വി. കൂടെ വാഹന സേവന മേഖലയിൽ 1 വർഷത്തിൽ കൂടുതൽ പരിചയം ഉണ്ടായിരിക്കണം.
ശമ്പളം
പ്രതിവർഷം 18000 രൂപ + ഇൻസെന്റീവ് ശമ്പളം ലഭിക്കും.
അസിസ്റ്റന്റ് ടെക്‌നീഷ്യൻ - ഓട്ടോമൊബൈൽ
ഓട്ടോമൊബൈൽ ഒഴിവിലേക്ക് കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് ജില്ലയിലാണ് അവസരമുള്ളത്. പുരുഷന്മാർക്ക് അപേക്ഷിക്കാം.
യോഗ്യത
ഐ.ടി.ഐ / എം.എം.വി. കൂടെ ഓട്ടോ മൊബൈൽ ഫീൽഡിൽ പരിചയമുണ്ടായിരിക്കണം.
ശമ്പളം
പ്രതിവർഷം 15000 രൂപ + ഇൻസെന്റീവ് ശമ്പളം ലഭിക്കും.
AUTO DENTER
ഓട്ടോ ടെന്റർ ഒഴിവിലേക്ക് തൃശൂർ ജില്ലയിലെ ഒല്ലൂരിലാണ് അവസരമുള്ളത്. പുരുഷന്മാർക്ക് അപേക്ഷിക്കാം.
പരിചയം
ഒരേ മേഖലയിൽ 1 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം
ശമ്പളം
പ്രതിവർഷം 15000 രൂപ + ഇൻസെന്റീവ് ശമ്പളം ലഭിക്കും.
സെയിൽസ് കം ഡ്രൈവർ
സെയിൽസ് കം ഡ്രൈവർ ഒഴിവിലേക്ക് കേരളത്തിൽ എല്ലാ ജില്ലയിലും അവസരമുണ്ട്.
യോഗ്യത:
എസ്എസ്എൽസിയും അതിനുമുകളിൽ യോഗ്യതയുണ്ടായിരിക്കണം, കൂടെ 4 വീലർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കുകയും വേണം.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷിക്കാനായി www.elanadumilk.com/Careers സന്ദർശിക്കുക.
Email: career@elanadu.com
Join the conversation