തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിൽ കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയിൽ ജോലി നേടാം
കേരളത്തിലെ ഖരമാലിന്യ സംസ്‌കരണത്തിനായുള്ള സ്ഥാപനപരവും സേവന വിതരണ സംവിധാനങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ കീഴിലുള്ള കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി (KSWMP) യിലെ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. KSWMP യിൽ ഒഴിവു വന്ന ഡെപ്യൂട്ടി ജില്ലാ കോ-ഓർഡിനേറ്റർ/എസ്‌ഡബ്ല്യുഎം എഞ്ചിനീയർ, ഫിനാൻഷ്യൽ മാനേജ്മെൻ്റ് എക്സ്പേർട്ട്, ഖരമാലിന്യ മാനേജ്‌മെൻ്റ് എഞ്ചിനീയർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കായിരിക്കും നിയമനം.
ഡെപ്യൂട്ടി ജില്ലാ കോ-ഓർഡിനേറ്റർ/എസ്‌ഡബ്ല്യുഎം എഞ്ചിനീയർ
- ഡെപ്യൂട്ടി ജില്ലാ കോ-ഓർഡിനേറ്റർ/എസ്‌ഡബ്ല്യുഎം എഞ്ചിനീയർ തസ്തികയിൽഒരു ഒഴിവാണുള്ളത് (പ്രതീക്ഷിക്കുന്നത്: 3).
വിദ്യഭ്യാസ യോഗ്യത
- സിവിൽ/എൻവയോൺമെൻ്റൽ എൻജിനീയറിങ്ങിൽ എം.ടെക്/എംഇ/എംഎസ്, കൂടെ 2 വർഷത്തെ പരിചയം.
- പ്രശസ്ത സ്ഥാപനത്തിൽ നിന്ന് റഗുലർ എംബിഎയ്‌ക്കൊപ്പം സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക്, കൂടെ രണ്ട് വർഷത്തെ പരിചയം.
- സിവിൽ എഞ്ചിനീയറിംഗിൽ BTech കൂടെ 4 വർഷത്തെ പരിചയം.
പ്രായപരിധി
- 60 വയസ്സ്
ശമ്പളം
- 55,000 രൂപ
ഫിനാൻഷ്യൽ മാനേജ്മെൻ്റ് എക്സ്പേർട്ട്
- ഫിനാൻഷ്യൽ മാനേജ്മെൻ്റ് എക്സ്പേർട്ട് തസ്തികയിൽഒരു ഒഴിവാണുള്ളത് (പ്രതീക്ഷിക്കുന്നത്: 3).
വിദ്യഭ്യാസ യോഗ്യത
- ബിരുദാനന്തര ബിരുദം ( കൊമേഴ്സ്/ ബിസിനസ് അഡ്മിനിസ്ട്രേഷൻ).
- ഫിനാൻഷ്യൽ മാനേജ്‌മെൻ്റിൽ കുറഞ്ഞത് 2 വർഷത്തെ പരിചയവും സാമ്പത്തിക നടപടിക്രമങ്ങളെക്കുറിച്ചുള്ള അറിവുംഅഭികാമ്യമാണ്
പ്രായപരിധി
- 60 വയസ്സ്.
ശമ്പളം
- 55,000 രൂപ.
ഖരമാലിന്യ മാനേജ്‌മെൻ്റ് എഞ്ചിനീയർ
- ഖരമാലിന്യ മാനേജ്‌മെൻ്റ് എഞ്ചിനീയർ തസ്തികയിൽ 3 ഒഴിവുകളാണുള്ളത്.
വിദ്യഭ്യാസ യോഗ്യത
- സിവിൽ/എൻവയോൺമെൻ്റൽ എൻജിനീയറിങ്ങിൽ എം.ടെക്/എംഇ/എംഎസ്, കൂടെ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
- റഗുലർ എംബിഎയ്‌ക്കൊപ്പം സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക്, കൂടെ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
- സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്, കൂടെ SWM പ്രോജക്ടുകളിൽ നഗര അടിസ്ഥാന സൗകര്യ പദ്ധതികളിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം.
പ്രായപരിധി
- 60 വയസ്സ്
ശമ്പളം
- 55,000 രൂപ
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ, സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് (സിഎംഡി), തിരുവനന്തപുരം (www.cmd.kerala.gov.in) എന്ന വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദിഷ്ട അപേക്ഷാ ഫോറം പൂരിപ്പിച്ച് ഓൺലൈൻ മോഡ് വഴി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷാ സമർപ്പണ ലിങ്ക് 19/08/2024 (10.00 AM).ന് തുറക്കും. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 02/09/2024 (05.00 PM) ആണ്. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.
Join the conversation