വീണ്ടും മിൽമയിൽ ജോലി അവസരങ്ങൾ ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം

കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ) കീഴിൽ ജോലി നേടാൻ അവസരം. മിൽമയിൽ ഒഴിവുകൾ വന്ന ബിസിനസ് ഡെവലപ്‌മെൻ്റ് മാനേജർ – എംടി, ഇ-കൊമേഴ്‌സ് & എക്സ്പോർട്സ് , ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, എംഐഎസ് സെയിൽസ് അനലിസ്റ്റ്, ടെറിട്ടറി സെയിൽസ് ഇൻചാർജ് തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ആകെ മൊത്തം 8 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാത്തിലാണ് നിയമനം. ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സി.എം.ഡിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. 2024 ഓഗസ്റ്റ് 19 മുതല്‍ 2024 സെപ്റ്റംബർ 2 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. 

1. ബിസിനസ് ഡെവലപ്‌മെൻ്റ് മാനേജർ – എംടി, ഇ-കൊമേഴ്‌സ് & എക്സ്പോർട്സ്

  • ഈ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. 

വിദ്യഭ്യാസ യോഗ്യത 

  • എം.ബി.എ 
  • വിൽപ്പന, മാർക്കറ്റിംഗ് അല്ലെങ്കിൽ പ്രവർത്തനങ്ങളിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം.
  • ഏതെങ്കിലും വ്യവസായത്തിൽ നിന്നുള്ള ക്ലയൻ്റ്-ഫേസിംഗ് റോളിലെ അനുഭവം, FMCG അനുഭവം ഒരു അധിക നേട്ടമായിരിക്കും

പ്രായപരിധി

  • 40 വയസ്സ്.

ശമ്പളം

  • 60000/- രൂപ.

2. ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

ഈ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. 

വിദ്യഭ്യാസ യോഗ്യത 

  • മാർക്കറ്റിംഗ് / ഡിജിറ്റൽ ടെക്നോളജിയിൽ ബിരുദം.
  • ഡിജിറ്റൽ മാർക്കറ്റിംഗിലോ കണ്ടെന്റ് മാർക്കറ്റിംഗിലോ കുറഞ്ഞത് 2 വർഷത്തെ പരിചയം.
  • ഗ്രാഫിക് ഡിസൈനിലും ഉള്ളടക്ക നിർമ്മാണത്തിലും പരിചയം. 
  • ഓൺലൈൻ മാർക്കറ്റിംഗ് ടൂളുകളും മികച്ച സമ്പ്രദായങ്ങളുമായി നല്ല അറിവും അനുഭവവും ഉണ്ടായിരിക്കണം.

പ്രായപരിധി

  • 40 വയസ്സ്.

ശമ്പളം

  • 30000/- രൂപ.

3. എംഐഎസ് സെയിൽസ് അനലിസ്റ്റ്

ഈ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. 

വിദ്യഭ്യാസ യോഗ്യത 

  • ഏതെങ്കിലും ബിരുദം.
  • ഏതെങ്കിലും എഫ്എംസിജി കമ്പനിയിലോ വലിയ എഫ്എംസിജി വിതരണക്കാരിലോ /സിഎഫ്എ/ സെയിൽസ് എംഐഎസ് ഡാറ്റാ മാനേജ്മെൻ്റിൽ സൂപ്പർ സ്റ്റോക്കിസ്റ്റുകളിലോ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി

  • 40 വയസ്സ്.

ശമ്പളം 

  • 25000/- രൂപ.

4. ടെറിട്ടറി സെയിൽസ് ഇൻചാർജ്

ഈ തസ്തികയിൽ 5 ഒഴിവുകളാണുള്ളത് (കാസർകോട്-1, പാലക്കാട്-1, ഇടുക്കി-1, കോട്ടയം-1, കൊല്ലം-1).

വിദ്യഭ്യാസ യോഗ്യത 

  • ഉദ്യോഗാർത്ഥികൾ എംബിഎ ബിരുദധാരിയോ ഡയറി ടെക്നോളജി/ഫുഡ് ടെക്നോളജിയിൽ ബിരുദധാരിയോ ആയിരിക്കണം
  • വിൽപ്പനയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.
  • എഫ്എംസിജി വിൽപ്പനയിൽ പരിചയമുള്ളവർക്ക് മുൻഗണന നൽകും.
  • ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ളവരായിരിക്കണം.
  • ഇരുചക്ര വാഹനം ഉണ്ടായിരിക്കണം.

പ്രായപരിധി

  • 35 വയസ്സ്.

ശമ്പളം

  • 250000 - 600000/- രൂപ.

എങ്ങനെ അപേക്ഷിക്കാം?

ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സി.എം.ഡി വഴി ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെയുള്ള നോട്ടിഫികേഷൻ ലിങ്ക് സന്ദർശിച്ച ശേഷം വിശദവിവരങ്ങൾ വായിച്ചു മനസ്സിലാക്കുക.

Notification Click Here

Apply Now Click Here