കുടുംബശ്രീ അക്കൗണ്ടന്റ് നിയമനം

 


ഒറ്റപ്പാലം, മലമ്പുഴ, കൊല്ലങ്കോട് ബ്ലോക്ക് പരിധിയിലുള്ള ഷൊര്‍ണൂര്‍, മരുതറോഡ്, കൊല്ലങ്കോട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന എം.ഇ.ആര്‍.സി കളില്‍ അക്കൗണ്ടന്റുമാരായി പ്രവര്‍ത്തിക്കുന്നതിന് എം.കോം ബിരുദവും ടാലി യോഗ്യതയും ഉള്ള ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ചിറ്റൂര്‍, പാലക്കാട് ബ്ലോക്കുകളില്‍ നടപ്പിലാക്കി വരുന്ന എസ്.വി.ഇ.പി പദ്ധതിയുമായി ബന്ധപ്പെട്ട് അക്കൗണ്ടന്റുമാരായി പ്രവര്‍ത്തിക്കുന്നതിന് ബി.കോം ബിരുദവും ടാലി യോഗ്യതയും ഉള്ള ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

രണ്ട് തസ്തികകളും താല്‍ക്കാലികമായിരിക്കും. അപേക്ഷകര്‍ കുടുംബശ്രീ അംഗം / കുടുംബാംഗം / ഓക്‌സിലറി ഗ്രൂപ്പ് അംഗം ആയിട്ടുള്ള 18 വയസ്സിനും 35 വയസ്സിനും ഇടയ്ക്ക് പ്രായമുള്ളവരാകണം. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രത്തിന്റെ പകര്‍പ്പുകളും കുടുംബശ്രീ അംഗം/കുടുംബശ്രീ കുടുംബാംഗം/ഓക്‌സിലറി അംഗം ആണെന്ന് തെളിക്കുന്ന ബന്ധപ്പെട്ട സിഡിഎസ്സില്‍ നിന്നുള്ള സാക്ഷ്യപത്രവും സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഓഗസ്റ്റ് 12ന് വൈകിട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുടെ കാര്യാലയം, സിവില്‍ സ്‌റ്റേഷന്‍, പാലക്കാട് 678001 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0491 2505627