നല്ല ശമ്പളത്തിൽ KSRTC SWIFT ല്‍ ഫ്രണ്ട് ഓഫീസ് മാനേജർ ആവാം
KSRTC SWIFT ല്‍ ജോലി : കേരള സർക്കാരിൻ്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ഇപ്പോള്‍ ഫ്രണ്ട് ഓഫീസിൽ മാനേജർ കം മൾട്ടി ടാസ്കിങ് ടെക്‌നിക്കൽ സൂപ്പർവൈസർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. സെന്റർ ഫോർ മാനേജ്‍മെന്റ് ഡെവലപ്മെന്റ് (CMD) മുഖേനയാണ് ഈ നിയമനം നടത്തുന്നത്. ആകെയുള്ള ഒരു ഒഴിവിലേക്ക് കരാർ അടിയസ്ഥാനത്തിലാണ് ഉദ്യോർത്ഥികളെ നിയമിക്കുന്നത്. അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അവസാന തിയതിയായ ഓഗസ്റ്റ് 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത
- പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
- ഏതെങ്കിലും വിഷയത്തിൽ ഐടിഐ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- മൈക്രോസോഫ്റ്റ് ഓഫീസിൽ പ്രാവീണ്യം (വേഡ്, എക്സൽ മുതലായവ) ഉണ്ടായിരിക്കണം.
പ്രവൃത്തി പരിചയം
- പ്രൊഫഷണലായി കൈകാര്യം ചെയ്യുന്ന ഓർഗനൈസേഷനിൽ സമാനമായ റോളിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
- തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസ് സമയത്തിനപ്പുറം ജോലി ചെയ്യാൻ തയ്യാറായിരിക്കണം കൂടാതെ മികച്ച ഏകോപന കഴിവുകളും ഉണ്ടായിരിക്കണം.
- സ്വിഫ്റ്റ് ബസുകൾ വിന്യസിച്ചിരിക്കുന്ന കേരളത്തിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലേക്കും യാത്ര ചെയ്യാൻ തയ്യാറായിരിക്കണം.
പ്രായപരിധി
- ഈ ഒഴിവിലേക്ക് പരമാവധി 55 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം
- തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസ ശമ്പളമായി 35000 രൂപയാണ് ലഭിക്കുക.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെന്റർ ഫോർ മാനേജ്‍മെന്റ് ഡെവലപ്മെന്റ് (CMD) ന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കുന്നതിനു മുമ്ബ് താഴെയുള്ള നോട്ടിഫികേഷൻ ലിങ്ക് സന്ദർശിച്ച ശേഷം ഔദ്യോഗിക വിജ്ഞാപനം വിശദമായി വായിച്ചു മനസ്സിലാക്കുക.
Join the conversation