ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് നേരിട്ട് ഇന്റർവ്യൂ വഴി നിയമനം


നാഷണൽ ആയുഷ് മിഷനിൽ ജോലി നേടാൻ അവസരം. നാഷണൽ ആയുഷ്‌ മിഷന് കീഴിൽ കോഴിക്കോട് ജില്ലയിൽ സാനിറ്റേഷൻ വർക്കർ തസ്തികയിലേക്കാണ് അവസരമുള്ളത്. ആകെ 2 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 12.09.24 നു രാവിലെ 10 മണിക്ക് നടക്കുന്ന ഇന്റർവ്യൂ നേരിട്ട് പങ്കെടുത്തു ജോലി നേടാം.

വിദ്യഭ്യാസ യോഗ്യത

  • ഈ ഒഴിവിലേക്ക് ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷക്കാം.

ശമ്പളം 

  • തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 11025 രൂപയാണ് ശമ്പളം ലഭിക്കുക.

പ്രായപരിധി 

  • അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 01.01.2024 ന് 40 വയസ്സിൽ കൂടുതൽ പ്രായമുണ്ടാകാൻ പാടില്ല.

തിരഞ്ഞെടുപ്പ് രീതി 

യോഗ്യരായ ഉദ്യോഗാർത്ഥികളെ നേരിട്ട് നടക്കുന്ന ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുക്കുന്നത്. സെപ്‌തംബർ 12 വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വയസ്സ്, യോഗ്യത, അഡ്രെസ്സ് തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാഷണൽ ആയുഷ് മിഷന്റെ കോഴിക്കോട് ഓഫീസിൽ എത്തണം. 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 8078223001.

Notification Click Here