സപ്ലൈകോയിൽ ദിവസ ശമ്പളത്തിൽ ജോലി നേടാം
ജില്ലയിലെ നെല്ല് സംഭരണ ത്തോടനുബന്ധിച്ച് സപ്ലൈകോ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികളെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി യോഗ്യത വിവരങ്ങൾ ഉൾപ്പെടെ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
കൃഷിയില്‍ വി.എച്ച്.എസ്.സി / തത്തുല്യം ആണ് യോഗ്യത.
ഓരോ പഞ്ചായത്തിലെയും പ്രാദേശിക ഉദ്യോഗാര്‍ഥികള്‍ക്കും ടൂവീലര്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്കും മുന്‍ഗണന.
വിദ്യാഭ്യാസ യോഗ്യത,
വയസ്, ആധാര്‍, മേല്‍വിലാസം,
ഇമെയില്‍ അഡ്രെസ്സ്
എന്നിവ ഉള്‍ക്കൊള്ളിച്ച് ഫോട്ടോ പതിച്ച ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, 200 രൂപയുടെ മുദ്രപത്രം എന്നിവ സഹിതം അപേക്ഷ സെപ്റ്റംബര്‍ 25നകം അയക്കണം
പാലക്കാട് സപ്ലൈകോ പാഡി മാര്‍ക്കറ്റിങ് ഓഫീസില്‍ സമര്‍പ്പിക്കണം.
ഹരിത കർമ്മ സേന കോ-ഓർഡിനേറ്റർ ജോലി ഒഴിവുകൾ
കുടുംബശ്രീയിൽ ഹരിത കർമസേന പദ്ധതി നിർവഹണത്തിനായി ഹരിത കർമസേന കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. ജില്ലാടിസ്ഥാനത്തിലും സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലുമായാണ് നിയമനം നടത്തുന്നത്. ആകെ 955 ഒഴിവുകളാണുള്ളത്.
ഹരിത കർമസേന കോ-ഓർഡിനേറ്റർ
ഒഴിവ്: 14 (ജില്ലാടിസ്ഥാനത്തിൽ).
ഹോണട്ടോറിയം: 25000/- രൂപ.
യോഗ്യത: ബിരുദാനന്തര ബിരുദം, കംപ്യുട്ടർ പരിജ്ഞാനം.
പ്രവൃത്തിപരിചയം: രണ്ട് വർഷത്തെ ഫീൽഡ് ലെവൽ പരിചയം.
പ്രായപരിധി: 25 - 40 വയസ്സ് വരെ.
ഹരിത കർമസേന കോ-ഓർഡിനേറ്റർ (C.D.S)
ഒഴിവ്: 941 (പഞ്ചായത്തടിസ്ഥാനത്തിൽ).
ഹോണട്ടോറിയം: 10000/- രൂപ.
യോഗ്യത: (ബിരുദം / ഡിപ്ലോമ, കംപ്യുട്ടർ പരിജ്ഞാനം (സ്ത്രീകൾക്ക് മാത്രം).
പ്രായപരിധി: 25 - 40 വയസ്സ് വരെ.
തിരഞ്ഞെടുപ്പ് രീതി
എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കുടുംബശ്രീയെ സംബന്ധിച്ചുള്ള വിവരങ്ങൾ (തീം ഉൾപ്പെടെ) തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ / പദ്ധതികൾ, ഹരിത കർമസേന, മാലിന്യ സംസ്‌കരണം, കറന്റ് അഫയേഴ്‌സ്, ഇംഗ്ലീഷ് പരിജ്ഞാനം, റീസണിങ് ആൻഡ് മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളിൽ ചോദ്യങ്ങളുണ്ടാകും. ഉദ്യോഗാർഥികളുടെ റാങ്ക് പട്ടിക ജില്ലാ തലത്തിലാണ് പ്രസിദ്ധീകരിക്കുക.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷ ഫോം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ വെബ്സൈറ്റിലോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഫോട്ടോ അടങ്ങിയ പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അയൽക്കൂട്ട അംഗം / കുടുംബാംഗം, ഓക്‌സിലറി ഗ്രൂപാംഗവും ആണെന്നതിനും വെയിറ്റേജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷയാണെന്നതിനും സി.ഡി.എസിന്റെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റും സമർപ്പിക്കണം. അപേക്ഷയുടെ കവറിന് പുറത്തു തസ്തികയുടെ കോഡ് രേഖപ്പെടുത്തണം.
അപേക്ഷ ഫീസ്
ഈ ഒഴിവിലേക്ക് 200 രൂപ അപേക്ഷ ഫീസ് അടക്കണം. ഓരോ തസ്‌തികക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അപേക്ഷ അതാത് ജില്ലകളിൽ നിന്നും സമർപ്പിക്കണം.
അപേക്ഷിക്കേണ്ട അവസാന തിയതി : സെപ്റ്റംബർ 13.
official website
https://www.kudumbashree.org/
Join the conversation