കൊച്ചിയിലെ നാളികേര വികസന ബോർഡിൽ ജോലി അവസരം


കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാളികേര വികസന ബോർഡിൽ പുതിയ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. നാളികേര വികസന ബോർഡിൽ കൊച്ചിയിൽ പുതിയതായി ഒഴിവ് വന്ന സ്‌റ്റെനോഗ്രാഫർ പോസ്റ്റിലേക്കാണ് നിയമനം നടത്തുന്നത്. ട്രേഡ് അപ്രന്റീസ് ആക്ടിന് കീഴിൽ ആയിരിക്കും നിയമനം. ഒരു വര്ഷമായിരിക്കും കാലാവധി  അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം.

വിദ്യഭ്യാസ യോഗ്യത

  • സ്റ്റെനോഗ്രഫി (ഇംഗ്ലീഷ്) അല്ലെങ്കിൽ തത്തുല്യം (NCVT നൽകിയ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്).

ശമ്പളം 

  • തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റെപ്പൻഡ് ഇനത്തിൽ പ്രതിമാസം 7700/- രൂപ ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം?

യോഗ്യതയുള്ള ഉദ്യോർത്ഥികൾക്ക് നാളികേര വികസന വകുപ്പിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി ആപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.

Notification Click Here

Apply Now Click Here


കൃഷിഭവനുകളിലേക്ക് നിയമനം 

കണ്ണൂർ ജില്ലയിലെ 89 കൃഷിഭവനുകളിലേക്കും ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇന്റേൺഷിപ്പ് ആറ് മാസത്തേക്കായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 5000 രൂപ വീതം ലഭിക്കും. VHSC (അഗ്രികൾച്ചർ) പൂർത്തിയാക്കിയവർക്കും, അഗ്രികൾച്ചർ അല്ലെങ്കിൽ ഓർഗാനിക്ക് ഫാർമിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.

പ്രായ പരിധി

  • സെപ്റ്റംബർ ഒന്നിന് 18-41 വയസ്സ്.

എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 13 വരെ വെബ്സൈറ്റ് പോർട്ടലിലൂടെയോ, കൃഷിഭവൻ അല്ലെങ്കിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്/പ്രിൻസിപ്പൽ കൃഷി ഒഫീസ് എന്നിവിടങ്ങളിലേക്ക് ഓൺലൈനോ ഓഫ്‌ലൈനോ ആയി അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി അതാത് കൃഷി ഭവനുമായി ബന്ധപ്പെടുക.