കേന്ദ്ര വനം വകുപ്പില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ജോലി


കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിംഗ് ഇപ്പോള്‍ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് , ലോവർ ഡിവിഷൻ ക്ലർക്ക് , ടെക്‌നീഷ്യൻ, ടെക്‌നിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് , ലോവർ ഡിവിഷൻ ക്ലർക്ക് , ടെക്‌നീഷ്യൻ, ടെക്‌നിക്കൽ അസിസ്റ്റൻ്റ് തസ്തികകളില്‍ ആയി മൊത്തം 16 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 നവംബര്‍ 8 മുതല്‍ 2024 നവംബര്‍ 30 വരെ അപേക്ഷിക്കാം.


ഒഴിവുകള്‍ 

1. Multi Tasking Staff (MTS) – 08 Posts

2. Lower Division Clerk (LDC) – 01 Post

3. Technician (TE) (Field/Lab) – 03 Posts

4. Technical Assistant (TA) (Field/Lab) – 04 Posts

പ്രായപരിധി

1. Multi Tasking Staff (MTS) – 18 – 27 Years

2. Lower Division Clerk (LDC) – 18 – 27 Years

3. Technician (TE) (Field/Lab) – 18 – 30 Years

4. Technical Assistant (TA) (Field/Lab) – 21 – 30 Years

വിദ്യഭ്യാസ യോഗ്യത

1. Multi Tasking Staff (MTS) – 10th Pass Certificate

2. Lower Division Clerk (LDC) – 12th Pass Certificate

3. Technician (TE) (Field/Lab) – 10+2 in Science with 60% marks in aggregate.

4. Technical Assistant (TA) (Field/Lab) – Bachelor Degree in Science in the relevant field/ specialization (Agriculture/ Biotechnology/ Botany, Forestry, Zoology)

എങ്ങനെ അപേക്ഷിക്കാം?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://ifgtb.icfre.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക