കേരഫെഡിൽ ജോലി അവസരം


കേരള കേര കര്‍ഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) ഫയർമാൻ റിക്രൂട്ട്മെന്റ് വിളിച്ചിരിക്കുന്നു. ഫയർമാൻ (കാറ്റഗറി നമ്പർ: 430/2024) തസ്തികയിലേക്ക് പി. എസ്. സി നേരിട്ടാണ് നിയമനം നടത്തുന്നത്. ആകെ ഉള്ള ഒരു ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് PSC മുഖേന ജനുവരി 01 (2025) മുൻപായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 


വിദ്യഭ്യാസ യോഗ്യത

പത്താംക്ലാസ്സ് പാസ്സായവരവായിരിക്കണം.  കൂടാതെ സർട്ടിഫിക്കറ്റ് ഇൻ എൻ. ടി. സി/ എൻ എ. സി (ബോയ്ലർ) 


പ്രായപരിധി

18 മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 02/ 01/ 1984 നും 01/01/2006  നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃത വയസ്സിളവുകൾ ലഭിക്കുന്നതാണ്. 


ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 16,500  രൂപ മുതൽ 35,700 രൂപ വരെ ശമ്പളമായി ലഭിക്കും. 


എങ്ങനെ അപേക്ഷിക്കാം?

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പി. എസ്. സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം ഓൺലൈനായി അപേക്ഷിക്കാം. താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. അപേക്ഷിക്കാൻ യോഗ്യരായവർക്ക് 2025 ജനുവരി 1 നു മുമ്പെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

Notification Click Here

Apply Now Click Here