കേരള ടൂറിസം വകുപ്പിനു കീഴിൽ ജോലി


കേരള സര്‍ക്കാരിന്‍റെ കീഴില്‍ ടൂറിസം വകുപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള ടൂറിസം വകുപ്പ് ഇപ്പോള്‍ ഹൗസ് കീപ്പിങ് സ്‌റ്റാഫ്, ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ്, കുക്ക്, അസിസ്‌റ്റന്റ് കുക്ക്, റിസപ്ഷനിസ്‌റ്റ്, കിച്ചൻ മേട്ടി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ടൂറിസം വകുപ്പില്‍ ഹൗസ് കീപ്പിങ് സ്‌റ്റാഫ്, ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ്, കുക്ക്, അസിസ്‌റ്റന്റ് കുക്ക്, റിസപ്ഷനിസ്‌റ്റ്, കിച്ചൻ മേട്ടി തസ്തികകളില്‍ ആയി മൊത്തം 38 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 2025 മാര്‍ച്ച് 20 മുതല്‍ 2025 ഏപ്രില്‍ 3 വരെ അപേക്ഷിക്കാം.

ഒഴിവുകള്‍

  • ഹൗസ് കീപ്പിങ് സ്‌റ്റാഫ് 11
  • ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ് 12
  • കുക്ക് 6
  • അസിസ്‌റ്റന്റ് കുക്ക് 4
  • റിസപ്ഷനിസ്‌റ്റ് 2
  • കിച്ചൻ മേട്ടി 3

പ്രായപരിധി

  • ഹൗസ് കീപ്പിങ് സ്‌റ്റാഫ്, ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ്, കുക്ക്, അസിസ്‌റ്റന്റ് കുക്ക്, റിസപ്ഷനിസ്‌റ്റ്, കിച്ചൻ മേട്ടി 18-36

വിദ്യഭ്യാസ യോഗ്യത

  • ഹൗസ് കീപ്പിങ് സ്‌റ്റാഫ് പത്താം ക്ലാസ്; ഹോട്ടൽ അക്കൊമഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് ജയം/ ഒരു വർഷ ഡിപ്ലോമ/ പിജി ഡിപ്ലോമ, 6 മാസ പരിചയം.
  • ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ് യോഗ്യത : പ്ലസ് ടു ജയം, ഫുഡ് ആൻഡ് ബവ്റിജ് സർവീസിൽ ഒരു വർഷ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ‌് ജയം/ ഒരു വർഷ ഡിപ്ലോമ, 2 വർഷ പരിചയം.
  • കുക്ക് യോഗ്യത : പത്താം ക്ലാസ്, ഫുഡ് പ്രൊഡക്‌ഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് ജയം അല്ലെങ്കിൽ കുക്കറി/ ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷ ഡിപ്ലോമ, 2വർഷ പരിചയം.
  • അസിസ്‌റ്റന്റ് കുക്ക് യോഗ്യത : പത്താം ക്ലാസ്, ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് ജയം, ഒരു വർഷ പരിചയം.
  • റിസപ്ഷനിസ്‌റ്റ് പ്ലസ് ടു ജയം, ഫ്രണ്ട് ഓഫിസ് ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ്, 2 വർഷ പരിചയം.
  • കിച്ചൻ മേട്ടി പത്താം ക്ലാസ്, ഒരു വർഷ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്, ഒരു വർഷ പരിചയം.

അപേക്ഷാ ഫീസ്‌ 

  • Unreserved (UR) & OBC Nil
  • SC, ST, EWS, FEMALE Nil
  • PwBD Nil

എങ്ങനെ അപേക്ഷിക്കാം?

  1. ഔദ്യോ​ഗിക വെബ്സൈറ്റായ http://www.keralatourism.gov.in/ സന്ദർശിക്കുക
  2. ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  3. ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  4. അക്കൗണ്ട് സൈൻ അപ് ചെയ്യുക
  5. അപേക്ഷ പൂർത്തിയാക്കുക
  6. ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  7. ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക