PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ നിരവധി ഒഴിവുകൾ
വിവിധ തസ്തികകളില്‍ നിയമനം
തവനൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ചില്‍ഡ്രന്‍സ് ഹോമില്‍ കെയര്‍ടേക്കര്‍ ( പുരുഷന്‍),എഡ്യൂക്കേറ്റര്‍ , ട്യൂഷന്‍ ടീച്ചര്‍ ( കണക്ക്, ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്) വാച്ച് മാന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ താല്‍ക്കാലിക തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവരെ നിയമിക്കുന്നു. കെയര്‍ ടേക്കര്‍ക്ക് പ്ലസ് ടുവാണ് യോഗ്യത. എഡ്യൂക്കേറ്റര്‍ക്ക് ബി.എഡ്, ട്യൂഷന്‍ ടീച്ചര്‍ക്ക് അതാത് വിഷയങ്ങളില്‍ ബി.എഡ്, വാച്ച്മാന് ഏഴാംക്ലാസും കായികക്ഷമതയും, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് സൈക്കോളജിയില്‍ എം.ഫില്‍ എന്നിങ്ങനെയാണ് യോഗ്യതകള്‍. പ്രദേശവാസികള്‍ക്ക് മുന്‍ഗണനയുണ്ട്. ചില്‍ഡ്രന്‍സ് ഹോമില്‍ മെയ് 29ന് രാവിലെ 10ന് അഭിമുഖം നടക്കും. ഫോണ്‍: 7034749600.
അധ്യാപക ഒഴിവ്
പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള അതിഥി അധ്യാപക തസ്തികയിലേക്ക് മെയ് 28ന് കൂടികാഴ്ച നടത്തും. എച്ച്എസ്എസ്ടി എകണോമിക്സ്, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഉര്‍ദു, അറബി (ജൂനിയര്‍) ഒഴിവിലേക്ക് രാവിലെ 10നും ഹിസ്റ്ററി, മാത്ത്സ്, കൊമേഴ്സ് (ജൂനിയര്‍) ഒഴിവിലേക്ക് ഉച്ചയ്ക്ക് 12നും ഇംഗ്ലീഷ്, പൊളിറ്റിക്സ്, സോഷ്യോളജി (സീനിയര്‍) തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് കൂടികാഴ്ച. പങ്കെടുക്കുന്നവര്‍ മെയ് 28ന് രാവിലെ 10ന് സ്‌കൂളിലെത്തണം.
അതിഥി അധ്യാപക നിയമനം
പട്ടാമ്പി ഗവണ്‍മെന്റ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തിലേക്ക് ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നു. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതയുള്ളവര്‍ക്കും തൃശ്ശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 30 ന് രാവിലെ 10.30 ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0466-2212223.
താത്ക്കാലിക നിയമനം
പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2025–26 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഭാഗത്തിൽ ഒരു അതിഥി അധ്യാപകനെ ആവശ്യമുണ്ട്. യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളതും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30 ന് രാവിലെ 10.30 ന് കോളേജിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0466 2212223.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, എന്നിവിടങ്ങളില്‍ കുക്ക് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരെ നിയമിക്കുന്നു. യോഗ്യത: പത്താം ക്ലാസ്, കെ ജി ടി ഇ ഇന്‍ ഫുഡ് ഗവണ്മെന്റ്/ഫുഡ് ക്രാഫ്റ്റ്/സമാന കോഴ്‌സുകള്‍. വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി മെയ് 28 ന് രാവിലെ 10.30 ന് പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.ഫോണ്‍: 0475 2222353.
താത്ക്കാലിക നിയമനം
പട്ടികജാതി വികസന വകുപ്പ് ട്രെയ്‌സ് പദ്ധതി പ്രകാരം പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് പ്രായോഗിക പരിശീലനം നൽകുന്നതിനായി എം.എസ്.ഡബ്ല്യു യോഗ്യതയുള്ള പട്ടികജാതി വിഭാഗക്കാരെ സോഷ്യൽ വർക്കർമാരായി താത്ക്കാലിക നിയമനം നൽകുന്നു. പ്രായപരിധി 21-35 വയസ്സ്. ജില്ലാ തലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃകയും കൂടുതൽ വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 5. അപേക്ഷകർ സ്വന്തം ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
Join the conversation