മില്‍മയില്‍ ജോലി അവസരം – പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ മാത്രം
സംസ്ഥാന സർക്കാരിന്റെ മില്‍മയുടെ കീഴിൽ (Thiruvananthapuram Regional Co-operative Milk Producers’ Union Ltd (TRCMPU)) ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
ഒഴിവുകള്‍
- മിൽമ പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച് ടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രിഷ്യൻ) പോസ്റ്റിലേക്ക് 1 ഒഴിവാണ് ഉള്ളത്.
പ്രായപരിധി
- 2024 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം. 40 വയസ്സ് കവിയരുത്. ഉയർന്ന പ്രായപരിധിയിൽ നിന്ന് SC/ST വിഭാഗത്തിന് 5 വർഷവും, OBC/ എക്സ് സർവീസ്മെൻ വിഭാഗത്തിന് 3 വർഷവും ഇളവ് ബാധകമാണ്.
വിദ്യഭ്യാസ യോഗ്യത
- ഒരു വർഷത്തെ അപ്രെന്റിസ്‌ഷിപ് പരിശീലനം
- ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പരിചയം.
- ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.
- വയർമാൻ ലൈസൻസ്.
- പത്താം ക്ലാസ് പാസ്.
ശമ്പളം
- ടെക്നിഷ്യൻ ഗ്രേഡ്‌ഗ്രേഡ് II (ഇലക്ട്രിഷ്യൻ) പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 21000 രൂപ ശമ്പളം ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
- യോഗ്യതയുള്ളവർ ജൂലൈ 18ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
- അഭിമുഖത്തിൽ വരുമ്പോൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൈവശം കരുതേണ്ടതാണ്
- അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം
- തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ ക്ലിപ്തം, പത്തനംതിട്ട ഡയറി, നെരിയാപുരം പിഒ, മാമൂട്
- കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.
Join the conversation