കേരളത്തിൽ എല്ലാ ജില്ലകളിൽ ഓഫീസ് മാനേജ്മെന്റ് ട്രയിനി ജോലി നേടാൻ അവസരം | STDD Recruitment 2024
പട്ടികവർഗ്ഗ വികസന വകുപ്പ് കേരളത്തിലെ പട്ടികവർഗ്ഗ യുവതീയുവാക്കൾക്കായി ഓഫീസ് മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ ആകെ 140 ഒഴിവുകളാണ് നികത്തപ്പെടാനുള്ളത്. ഈ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി ആണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ജൂലൈ 20 ആണ്. താൽപര്യമുള്ള അപേക്ഷകർ മുഴുവൻ ജോലി വിവരങ്ങളും വായിക്കാൻ ശ്രദ്ധിക്കുക.
ജോലി ഒഴിവുകള്‍
- പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ ആകെ 140 ഒഴിവുകളാണ് നികത്തപ്പെടാനുള്ളത്.
ശമ്പളം
- തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ ഓണറേറിയം നൽകും.
പ്രായപരിധി
- അപേക്ഷകർ 2024 ജനുവരി 1-ന് 18 വയസ് പൂർത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം.
വിദ്യഭ്യാസ യോഗ്യത
- അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി ആണ്. ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും.
- എസ്.എസ്.എൽ.സി ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും
എങ്ങനെ അപേക്ഷിക്കാം?
- അപേക്ഷകർ പൂരിപ്പിച്ച അപേക്ഷ അവരുടെ ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്, അല്ലെങ്കിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്.
- ഈ തസ്തികയിലേക്കുള്ള നിയമനം അപ്രന്റീസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങൾക്ക് വിധേയവും തികച്ചും താത്കാലികവും ഒരു വർഷത്തേക്ക് മാത്രമായിരിക്കും. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 1,00,000 രൂപയിൽ കവിയരുത്. തെരഞ്ഞെടുപ്പ് പ്രക്രിയ അതാത് ജില്ലാ ഓഫീസുകളുടെ കീഴിൽ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.
Join the conversation