മികച്ച ശമ്പളത്തിൽ കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാം
കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കേരള വാട്ടർ അതോറ്റിറിറ്റിയിൽ (ജല വകുപ്പ്) സ്ഥിര ജോലി നേടാൻ അവസരം. കേരള ജല വകുപ്പിൽ പുതിയതായി ഒഴിവ് വന്ന കംപ്യുട്ടർ ഓപ്പറേറ്റർ / അനലിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സി (PSC) വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ആകെ 02 ഒഴിവുകളിലേക്കാണ് നടത്തുന്നത്. അപേക്ഷിക്കാൻ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 14 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
പ്രായപരിധി
ഈ ഒഴിവിലേക്ക് 18 - 36 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 02.01.1988 നും 01.01.2006 (രണ്ട് തീയതികളും ഉൾപ്പെടുന്നു) നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നാക്ക ഉദ്യോഗാർത്ഥികൾക്കും എസ്‌സി /എസ്‌ടി ഉദ്യോഗാർത്ഥികൾക്കും സാധാരണ പ്രായത്തിൽ ഇളവിന് അർഹതയുണ്ട്.
യോഗ്യത
ഉദ്യോഗാർത്ഥികൾക്ക് യു.ജി.സി അംഗീകൃത സർവകലാശാല / കേന്ദ്ര സർക്കാർ സ്ഥാപിച്ച സ്ഥാപനങ്ങൾ / കേരള സർക്കാർ സ്ഥാപിച്ച അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലഭിച്ച ബാച്ചിലർ ബിരുദം ഉണ്ടായിരിക്കണം.
കേരള സർക്കാർ അല്ലെങ്കിൽ ഇന്ത്യ ഗവൺമെൻറ് അംഗീകരിച്ച ഏതെങ്കിലും സ്ഥാപനത്തിൽ നിന്നും ലഭിച്ച പി.ജി.ഡി.സി.എ.
ശമ്പളം
കംപ്യുട്ടർ ഓപ്പറേറ്റർ / അനലിസ്റ്റ് തസ്തികയിലെ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 38300 രൂപ മുതൽ 93400 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട രീതി
അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ പി.എസ്.സി വെബ്സൈറ്റ് വഴി ഒറ്റ തവണ രെജിസ്ട്രേഷൻ ചെയ്യണം. കൂടുതൽ വിവിരങ്ങൾ അറിയുന്നതിനായി താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ച ശേഷം ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
Join the conversation