കേരളാ വനം വകുപ്പില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജോലി അവസരം
കേരള സര്‍ക്കാരിന്റെ കീഴില്‍ വനം വകുപ്പില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
ജോലി ഒഴിവുകള്‍ & ശമ്പളം
- റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ 02 Rs.55,200 – 1,15,300
പ്രായപരിധി
- റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ 19-31 വയസ്സ്
വിദ്യഭ്യാസ യോഗ്യത
- ഒരു സർവകലാശാലയിൽ നിന്ന് സയൻസ് അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം
എങ്ങനെ അപേക്ഷിക്കാം?
- ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ് . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link – ലെ Apply Now ല്‍ മാത്രം – click ചെയ്യേണ്ടതാണ് .
- Upload ചെയ്യുന്ന ഫോട്ടോ 31 / 12 / 2013 – ന് ശേഷം എടുത്തതായിരിക്കണം . 01.01.2022 മുതൽ പുതുതായി പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോഗാർത്ഥികൾ ആറ് മാസത്തിനുള്ളിൽ എടുത്തിട്ടുള്ള ഫോട്ടോഗ്രാഫ് അപ് ലോഡ് ചെയ്യേണ്ടതാണ് . ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം .
- നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് upload ചെയ്ത ഫോട്ടോയ്ക്ക് upload ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും . ഫോട്ടോ സംബന്ധിച്ച് മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല .
- അപേക്ഷാ ഫീസ് നൽകേണ്ടതില്ല .
- Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ് .
- ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്‍റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ് .
- കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User Id പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ് . കമ്മീഷൻ മുമ്പാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ് .
- അപേക്ഷാസമർപ്പണത്തിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ വിവരങ്ങൾ ഒഴിവാക്കുവാനോ കഴിയുകയില്ല .
- ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ soft copy / print out എടുത്ത് സൂക്ഷിക്കേണ്ടതാണ് . ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലെ ‘ My applications’ എന്ന Link- ൽ click ചെയ്ത് അപേക്ഷയുടെ print out എടുക്കാവുന്നതാണ് . അപേക്ഷ സംബന്ധമായി കമ്മിഷനുമായി നടത്തുന്ന കത്തിടപാടുകളിൽ അപേക്ഷയുടെ print out കൂടി സമർപ്പിക്കേണ്ടതാണ്
- തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനവ്യവസ്ഥകൾക്ക് വിരുദ്ധമായി കാണുന്ന പക്ഷം നിരുപാധികമായി നിരസിക്കുന്നതാണ് .
- വിദ്യാഭ്യാസ യോഗ്യത , പരിചയം , ജാതി , വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള അസൽ പ്രമാണങ്ങൾ കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും
Join the conversation